ഷാജി. എൻ കരുൺ : മികച്ച കലാസിനിമാ പ്രസ്ഥാനങ്ങൾക്കൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരൻ - പ്രേംകുമാർ

Shaji. N Karun : Filmmaker who traveled with the best art cinema movements - Premkumar
5, June, 2025
Updated on 6, June, 2025 78

ഷാജി. എൻ കരുൺ : മികച്ച കലാസിനിമാ പ്രസ്ഥാനങ്ങൾക്കൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരൻ - പ്രേംകുമാർ


ഫിൽക്ക - പ്രിയദർശിനി ബീം ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ ഷാജി .എൻ. കരുൺ അനുസ്മരണം ചലച്ചിത്ര അക്കാദമി ചെയർമാൻ - നടൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഛായാഗ്രഹണം , സംവിധാനം , ഫിലിം ഫെസ്റ്റിവൽ, ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റികൾ, ചലച്ചിത്ര വികസന കോർപ്പറേഷൻ അങ്ങനെ വിവിധ തലങ്ങളിൽ മികച്ച ചലച്ചിത്രത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രദ്ധേയ ചലച്ചിത്രകാരനാണ് ഷാജി. എൻ. കരുൺ എന്ന് പ്രേംകുമാർ അനുസ്മരിച്ചു. 

വിജയകൃഷ്ണൻ , സാബു ശങ്കർ, മരിയാപുരം ശ്രീകുമാർ , തോമസ് ലോറൻസ് , ഡോ. ബി. രാധാകൃഷ്ണൻ തുടങ്ങിയവർ ഷാജി.എൻ. കരുണുമായുള്ള ഓർമ്മകൾ , പ്രവർത്തനങ്ങൾ , സിനിമയുടെ സവിശേഷതകൾ തുടങ്ങിയവ ചടങ്ങിൽ പങ്കുവെച്ചു. തുടർന്ന് , ഓള് - സിനിമ പ്രദർശിപ്പിച്ചു.




Feedback and suggestions